ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തെ കുറിച്ചുള്ള അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍ഐഎയ്ക്കു കൈമാറി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് ഡോ. എപിജെ അബ്ദുള്‍ കലാം റോഡില്‍ അതീവസുരക്ഷാ മേഖലയില്‍ സ്‌ഫോടനം നടന്നത്. ചെറിയ ഐഇഡി സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. എന്നാല്‍ എംബസിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇസ്രായേല്‍ എംബസിയില്‍ നിന്ന് 150 മീറ്റര്‍ അകലെയാണ് സംഭവം.