കൊ​ച്ചി: ദു​ര്‍​ഗാ​ദേ​വി​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്തെ​ന്ന പ​രാ​തി​യി​ല്‍ യു​വ​തി​ക്കെ​തി​രെ പോ​ലീ​സ് കേ​സ്. ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ പ​രാ​തി​യി​ല്‍ ആ​ലു​വ സ്വ​ദേ​ശി​നി​യാ​യ ഫോ​ട്ടോ​ഗ്ര​ഫ​ര്‍​ക്കെ​ത​രേ​യാ​ണ് കേ​സ്.

ന​വ​രാ​ത്രി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ യു​വ​തി​യെ​ടു​ത്ത ഫോ​ട്ടോ​ക​ള്‍ ദു​ര്‍​ഗാ​ദേ​വി​യെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് കാ​ണി​ച്ചാ​യി​രു​ന്നു ഹി​ന്ദു ഐ​ക്യ​വേ​ദി പ​രാ​തി ന​ല്‍​കി​യ​ത്. മ​ടി​യി​ല്‍ മ​ദ്യ​വും ക​ഞ്ചാ​വും വ​ച്ചി​രി​ക്കു​ന്ന ത​ര​ത്തി​ല്‍ ദു​ര്‍​ഗ ദേ​വി​യെ ചി​ത്രീ​ക​രി​ച്ചു എ​ന്നാ​ണു പ​രാ​തി. മോ​ഡ​ലി​നെ​തി​രെ പ​രാ​തി എ​ടു​ക്ക​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ച​ശേ​ഷം തീ​രു​മാ​നി​ക്കും. അ​തേ​സ​മ​യം ന​വ​രാ​ത്രി തീ​മി​ല്‍ ചെ​യ്ത ഫോ​ട്ടോ ഷൂ​ട്ട് വി​ശ്വാ​സി​ക​ളെ വേ​ദ​നി​പ്പി​ച്ച​ത് മ​ന​സി​ലാ​ക്കു​ന്നെ​ന്നും നി​ര്‍​വ്യാ​ജം ഖേ​ദി​ക്കു​ന്നെ​ന്നും യു​വ​തി അ​റി​യി​ച്ചു.

ന​വ​രാ​ത്രി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ചി​ത്ര​ത്തി​നെ​തി​രെ​യും ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​ക്കെ​തി​രെ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ലി​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​ത്. പ​രാ​തി ഉ​യ​ര്‍​ന്ന​തോ​ടെ പേ​ജി​ല്‍​നി​ന്ന് ചി​ത്ര​ങ്ങ​ള്‍ നീ​ക്കി​യി​ട്ടു​ണ്ട്.