കൊ​ച്ചി: റിപ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കേ​ര​ള​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തു​മെ​ന്നറിയിച് കൊ​ച്ചി സി​റ്റി പൊ​ലീ​സി​നു ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച ര​ണ്ടു​പേ​രെ ഹ​രി​യാ​ന​യി​ല്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഡ​ല്‍​ഹി സ്വ​ദേ​ശിയായ നി​ധി​ന്‍ ഏ​ലി​യാ​സ് ഹാ​ലി​ദ്, ഹ​രി​യാ​ന സ്വ​ദേ​ശി ഹ​ക്കം എ​ന്നി​വ​രെയാണ് കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം തി​ങ്ക​ളാ​ഴ്ച​ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളു​മാ​യി പൊലീസ് സംഘം ട്രെ​യി​ന്‍ മാ​ര്‍​ഗം കേ​ര​ള​ത്തി​ലേ​ക്കു തി​രി​ച്ചു.

 

ജനുവരി 25ന് ആയിരുന്നു ​എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​സ്‌​ ഐ അനസിനു മൊ​ബൈ​ലി​ല്‍ ബോംബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്.

പിന്നീട് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നു പ്ര​തി​കളെ തേ​ടി എ​സ്‌​ഐ അ​ന​സ്, എ​എ​സ്‌​ഐ വി​നോ​ദ് കൃ​ഷ്ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഹ​രി​യാ​ന​യി​ലേ​ക്കു പൊവുകയും

ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ല​ത്തെ​ത്തി​യ സം​ഘം ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കു ശേഷം ഇ​രു​വ​രും പൊലീസ് പിടിയിലാവുകയുമായിരുന്നു. ഹ​ക്ക​മി​ന്‍റെ ഫോ​ണി​ല്‍​നി​ന്നും നി​ധി​ന്‍ ഏ​ലി​യാ​സ് ഹാ​ലി​ദാ​ണു സ​ന്ദേ​ശം അ​യ​ച്ച​തെ​ന്നാ​ണു പൊലീസ് പ്രാഥമിക വി​വ​രം.കൊ​ച്ചി​യി​ലെ​ത്തി​ച്ചു ചോ​ദ്യം ചെ​യ്താ​ല്‍ മാ​ത്ര​മേ ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കൂ.