ഓയൂര്‍ : സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 4 യുവാക്കള്‍ അറസ്റ്റില്‍. നല്ലില പഴങ്ങാലം അംബി പൊയ്ക കോഴിക്കല്‍ പുത്തന്‍വീട്ടില്‍ റഫീഖ് (22), പള്ളിമണ്‍ ജനനിയില്‍ ജയകൃഷ്ണന്‍ (21), നെടുമ്ബന മുട്ടക്കാവ് ദേവീകൃപയില്‍ അഭിജിത് (21),പഴങ്ങാലം ഇടനാട് റീന ഭവനില്‍ ഹൃദയ് (19) എന്നിവരാണ് അറസ്റ്റിലായത്.

സമൂഹമാധ്യമം മുഖേന യുവാക്കള്‍ പ്ലസ് വണ്‍ വിദ്യാഥിനിയെ പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതികളില്‍ ഒരാളായ ഹൃദയിന്റെ വീട്ടില്‍ വച്ച്‌ 4 പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി പരാതി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.