ലക്‌നൗ : യുപിയെ രാജ്യത്തെ ഏറ്റവും വലിയ ആദ്ധ്യാത്മിക വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി പുതിയ ഗംഗാ ആരതി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.

1038 ഗംഗാ ആരതി കേന്ദ്രങ്ങളാണ് നിര്‍മ്മിക്കുന്നത്. പ്രധാന ജില്ലകളായ ബിജ്‌നോര്‍, ബല്ലിയ ജില്ലകളിലാണ് പുതിയ ഗംഗാ ആരതി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക. ഗംഗാ നദിയുടെ തീരത്തു നിന്നും അഞ്ച് കിലോ മീറ്റര്‍ വിസ്തൃതിയിലുള്ള ഗ്രാമങ്ങളിലാണ് പുതിയ ആരതി കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്.

പ്രദേശത്തെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടാണ് സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.ബിജ്‌നോറിലെ ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച്‌ ബല്ലിയ ഗ്രാമത്തില്‍ അവസാനിക്കുന്ന തരത്തിലാണ് ആരതി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത്.