നെടുങ്കണ്ടം : പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരുന്ന കോവിഡ് ചികിത്സാ സഹായം നിര്‍ത്തലാക്കി. എഡിജിപിയുടെ പുതിയ ഉത്തരവിലാണ് നടപടി. പൊലീസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ നിന്നു ചികിത്സാ ചെലവിനായി 5000 രൂപയാണ് നല്കിക്കൊണ്ടിരുന്നത്.
ഇനി ഈ തുക നല്‍കേണ്ടതില്ലെന്ന് എഡിജിപിയുടെ നിര്‍ദേശം.

വാക്സീന്‍ വിതരണം തുടങ്ങിയതാണു സഹായം നിര്‍ത്തിയതിനു കാരണമെന്നു എഡിജിപി മനോജ് ഏബ്രഹാമിന്റെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ സേനയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഉത്തരവ് പിന്‍വലിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്.