മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ . ബഹ്റൈനില്‍ പുതുതായി നിയമിതനായ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇരു നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴച നടന്നത് .
ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് ഗുണകരമാവുമെന്നും അദ്ദേഹം വിലയിരുത്തി.മേഖലയിലെയും അന്താരാഷട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു .
ഏല്പിക്കപ്പെട്ട ചുമതല ഭംഗിയായി നിര്‍വഹിക്കുന്നതിന് അംബാസഡര്‍ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്താനും സഹകരണം വ്യാപിപ്പിക്കാനുമുള്ള പ്രധാനമന്ത്രിയുടെ താല്പര്യത്തിന് അംബാസഡര്‍ പ്രത്യേകം നന്ദി പറഞ്ഞു . വരും കാലങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ശക്തമായ സഹകരണമുണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു .