ന്യൂ​യോ​ര്‍​ക്ക്: ക​ലി​ഫോ​ര്‍​ണി​യ​യി​ലെ റ​സ്റ്റോ​റ​ന്‍റി​ല്‍ താ​നും കു​ടും​ബ​വും വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​നു ഇ​ര​യാ​യ​താ​യി ആ​ദി​ത്യ ബി​ര്‍​ള ഗ്രൂ​പ്പി​ന്‍റെ ചെ​യ​ര്‍​മാ​ന്‍ കു​മാ​ര​മം​ഗ​ലം ബി​ര്‍​ള​യു​ടെ മ​ക​ള്‍ അ​ന​ന്യ ബി​ര്‍​ള. ത​ന്നെ​യും കു​ടും​ബ​ത്തെ​യും അ​മേ​രി​ക്ക​യി​ലെ റ​സ്റ്റോ​റ​ന്‍റ് വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന് അ​ന​ന്യ ബി​ര്‍​ള ആ​രോ​പി​ച്ചു.

ഇ​റ്റാ​ലി​യ​ന്‍- അ​മേ​രി​ക്ക​ന്‍ റ​സ്റ്റോ​റ​ന്‍റാ​യ സ്കോ​പ റ​സ്റ്റോ​റ​ന്‍റി​ല്‍ മൂ​ന്നു മ​ണി​ക്കൂ​റോ​ളം ഭ​ക്ഷ​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും റ​സ്റ്റോ​റ​ന്‍റി​ലെ പ​രി​ചാ​ര​ക​ന്‍ ജോ​ഷ്വ സി​ല്‍​വ​ര്‍​മാ​ന്‍ ത​ന്‍റെ അ​മ്മ നീ​ര​ജ ബി​ര്‍​ള​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്നും അ​ന​ന്യ ബി​ര്‍​ള ആ​രോ​പി​ക്കു​ന്നു. നീ​ര​ജ ബി​ര്‍​ള​യും റ​സ്റ്റോ​റ​ന്‍റി​ലെ മോ​ശം അ​നു​ഭ​വ​ത്തെ കു​റി​ച്ച്‌ ട്വീ​റ്റ് ചെ​യ്തു. ഷെ​ഫാ​യ അ​ന്േ‍​റാ​ണി​യ ലൊ​ഫാ​സോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ലി​ഫോ​ര്‍​ണി​യ​യി​ലെ സ്കോ​പ ഇ​റ്റാ​ലി​യ​ന്‍ റൂ​ട്ട്സ് റ​സ്റ്റോ​റ​ന്‍റ്.