ന്യൂയോര്‍ക്ക് | ലോകത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് മൂന്നര ലക്ഷത്തിലധികം കൊവിഡ് കേസുകള്‍. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം പത്ത് കോടി മുപ്പത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 22,46,789 ആയി ഉയര്‍ന്നു. ഏഴ് കോടി അമ്ബത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

അമേരിക്ക, ഇന്ത്യ ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. അമേരിക്കയില്‍ രണ്ട് കോടി അറുപത്തിയൊമ്ബത് ലക്ഷം രോഗബാധിതരാണ് ഉള്ളത്.4.54 ലക്ഷം പേര്‍ മരിച്ചു. 1.65 കോടി പേര്‍ സുഖം പ്രാപിച്ചു.