ന്യൂഡല്‍ഹി: മാസങ്ങള്‍ക്കു ശേഷം ശനിയാഴ്ച മുതല്‍ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കും. സര്‍ക്കാര്‍ അവധിയില്ലാത്ത ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമായിരിക്കും സന്ദര്‍ശകരെ അനുവദിക്കുക.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ 13നാണ് രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി ലഭിക്കുള്ളു. https://presidentofindia.nic.in,https://rasthrapatisachivalaya.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടതെന്ന് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.