ഭുവനേശ്വര്‍: റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആറ് ദിവസം പ്രായമായ കുഞ്ഞിന് രക്ഷകരായി നാല്‍പത്തിരണ്ടുകാരിയും മകളും. ഒഡീഷയിലെ ഫുല്‍ബാനി മേഖലയില്‍ ഒരു സ്‌കൂളിന് സമീപം ശനിയാഴ്ച രാത്രിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ഒരു ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്ന സ്ത്രീയും മകളും. കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് റോഡിന് സമീപം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിനെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് മതിയായ പരിചരണം നല്‍കിയ ശേഷമാണ് നാല്‍പത്തിരണ്ടുകാരി ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍ സുപ്രിയ നായക് അറിയിച്ചു.