ഗുരുവായൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് നിലച്ച ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ എക്സ്പ്രസായി തിരിച്ചെത്തുന്നു. അടുത്ത മാസം മൂന്നു മുതല്‍ ഗുരുവായൂര്‍-പുനലൂര്‍ സ്പെഷല്‍ എക്സ്പ്രസ് സര്‍വിസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

രാവിലെ 5.45ന് ഗുരുവായൂരില്‍നിന്ന് പുറപ്പെടുന്ന വണ്ടി ഉച്ച 2.35ന് പുനലൂരിലെത്തും. പുനലൂരില്‍നിന്ന് വൈകീട്ട് 6.25ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ച 2.20ന് ഗുരുവായൂരില്‍ തിരിച്ചെത്തും.200 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം സ​ര്‍​വി​സ് ന​ട​ത്തു​ന്ന പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളെ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​ക്കാ​ന്‍ റെ​യി​ല്‍​വേ എ​ടു​ത്ത തീ​രു​മാ​ന​ത്തി‍െന്‍റ ഭാ​ഗ​മാ​യാ​ണ് ഗു​രു​വാ​യൂ​ര്‍-പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍ എ​ക്സ്പ്ര​സ് ആ​ക്കി​യി​ട്ടു​ള്ള​ത്.

പാ​സ​ഞ്ച​റി​നെ എ​ക്സ്പ്ര​സ് ആ​ക്കാ​നു​ള്ള റെ​യി​ല്‍​വേ​യു​ടെ തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന് ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍ പാ​സ​ഞ്ച​റി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം.​പി റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.