അടുത്ത മാസം പരിമിത ഓവര്‍ പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. ബിസിസിഐ ഉടന്‍ പരമ്പരയുടെ ഫിക്സ്ച്ചര്‍ പുറത്ത് വിടുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

അഞ്ച് ഏകദിനങ്ങളിലും മൂന്ന് ടി20കളിലും ഇരു ടീമുകളും മാറ്റുരയ്ക്കുമെന്നാണ് അറിയുന്നത്.

തീയ്യതികളും വേദിയും ഉടന്‍ ബിസിസിഐ പുറത്ത് വിടുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് ഇത്