കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. കേന്ദ്ര ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് മമത ആരോപിച്ചു.

”ഇത് ജനവിരുദ്ധമായിട്ടുള്ള ബജറ്റ് ആണ്. ജനത്തെ കബളിപ്പിക്കുന്ന ബജറ്റ്. കര്‍ഷകര്‍ക്കും രാജ്യത്തിനും എതിരെയുള്ള ബജറ്റ്.” ബംഗാളിലെ ഉത്തര്‍ ബംഗാ ഉത്സവ്‌ ആഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യവേ മമത പറഞ്ഞു.

”അവര്‍ ദേശീയതയെ കുറിച്ച്‌ മറ്റുള്ളവര്‍ക്ക് പ്രഭാഷണങ്ങള്‍ നടത്തുന്നു. പക്ഷെ പ്രവര്‍ത്തിയില്‍, അവര്‍ തന്നെയാണ് രാജ്യത്തെ വില്‍ക്കുന്നതും. രാജ്യത്തിന്റെ പൊതു മേഖല സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ്, റയില്‍വേ തുടങ്ങി എല്ലാം അവര്‍ വില്‍ക്കുകയാണ്.” മമത ആരോപിച്ചു .