അബുദാബി : യുഎഇയില്‍ തിങ്കളാഴ്ച്ച 1,111 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 126,234ഉം, മരണസംഖ്യ 480ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1819പേര്‍ സുഖം പ്രാപിച്ചപ്പോള്‍ രോഗമുക്തരുടെ എണ്ണം 120,750 ആയി ഉയര്‍ന്നു. നിലവില്‍ 5,004 പേര്‍ ചികിത്സയിലാണ്. 85,093 പരിശോധനകള്‍ കൂടി പുതുതായി നടത്തിയെന്നും . ഇതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 12.5 ദശലക്ഷത്തിലധികമായതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഒമാനില്‍ 422പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 16മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,13,354ഉം, മരണസംഖ്യ 1,190ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 390 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 99,668ആയി ഉയര്‍ന്നു. 87.9 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 43 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 439പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 182 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.