ദുബൈ: കോവിഡ് നിയന്ത്രണത്തിനായി ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ മാറ്റംവരുത്തി ദുബൈ. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിെന്റ നിര്‍ദേശപ്രകാരം ദുരന്തനിവാരണ സമിതി തലവന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമാണ് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചത്. ചില സംവിധാനങ്ങളില്‍ ഇളവ് നല്കിയപ്പോള് ചില മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കി. ഇന്നുമുതല്‍ പ്രാബല്യത്തില്‍വരും. യു.എ.ഇയിലെയും മറ്റു രാജ്യങ്ങളിലെയും കോവിഡിെന്റ വ്യാപനം വിലയിരുത്തിയാണ് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചത്.
പുതിയ നിബന്ധനകള്‍ ഇങ്ങനെ
•തിയറ്ററുകള്‍, മൈതാനങ്ങള്‍ ഉള്‍പ്പെടെ ഇന്‍ഡോര്‍ സംവിധാനങ്ങളില്‍ 50 ശതമാനം കാണികള്‍ മാത്രം
•ഹോട്ടലുകളില്‍ ശേഷിയുടെ 70 ശതമാനം പേര്‍ക്ക് പ്രവേശനം
•ഹോട്ടലുകളിലെ സ്വിമ്മിങ് പൂളുകളിലും പ്രൈവറ്റ് ബീച്ചുകളിലും 70 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ
•റസ്റ്റാറന്റുകളും കഫേകളും രാത്രി ഒരു മണിക്കുശേഷം പ്രവര്‍ത്തിക്കരുത്. ഇവിടെ വിനോദ പരിപാടികള്‍ അനുവദിക്കരുത്
•പബുകളും ബാറുകളും തുറക്കരുത്
•മാളുകളില്‍ 70 ശതമാനം പേര്‍ക്ക് പ്രവേശനം
•പ്രതിരോധ നടപടികള്‍ മനഃപൂര്‍വം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ
•നിയമലംഘനം കണ്ടെത്തിയാല്‍ ദുബൈ പൊലീസിെന്റ കാള്‍ സെന്ററിലോ (901) പൊലീസിെന്റ ആപ് വഴിയോ വിവരമറിയിക്കണം.