തിരുവനന്തപുരം > തിങ്കളാഴ്ച 32,216 ആരോഗ്യ പ്രവര്‍ത്തകര്‍കൂടി കോവിഡ്- വാക്സിന്‍ സ്വീകരിച്ചതോടെ സംസ്ഥാനത്താകെ വാക്സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1,98,025 ആയി. വാക്സിനേഷന്‍ ദ്രുതഗതിയിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്രങ്ങളുടെ എണ്ണം വീണ്ടും വര്‍ധിപ്പിച്ച്‌ 449 ആക്കി.

നിലവില്‍ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുള്ളത്, 71 എണ്ണം. ഇവിടെ തന്നെയാണ് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന്‍ സ്വീകരിച്ചത്, 5712 പേര്‍. ആലപ്പുഴ –-1566, കണ്ണൂര്‍ –-2913, കാസര്‍ഗോഡ് –-249, കൊല്ലം–- 2163, കോട്ടയം–- 3098, കോഴിക്കോട് –-3527, മലപ്പുറം–- 2224, പാലക്കാട്–- 2023, പത്തനംതിട്ട–- 1244, തിരുവനന്തപുരം–- 3711, തൃശൂര്‍–- 3257, വയനാട് –-529 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ തിങ്കളാഴ്ച വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം.