ഖത്തറില്‍ ഇന്ന് 351 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 310 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. 41 പേര്‍ രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 138 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 145,806 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 52,81 പേരാണ്. ഇതില്‍ 461 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 51 പേരാണ് തീവ്രപരിചരണത്തിലുള്ളത്.