കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടു ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക കോവിഡ് വാക്സിന് തിങ്കളാഴ്ച എത്തുമെന്ന് റിപ്പോര്‍ട്ട്. ഒാക്സ്ഫഡ് വാക്സിെന്റ കുവൈത്തിലേക്കുള്ള ആദ്യ ഷിപ്മെന്റാവും ഇത്. ഫെബ്രുവരി, മാര്‍ച്ച് തുടക്കം എന്നിങ്ങനെയായി എട്ടു ലക്ഷം ഡോസുകള്‍കൂടി എത്തിക്കും.
ഏപ്രിലോടുകൂടി 30 ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിന് കുവൈത്തില്‍ എത്തിക്കഴിയുമെന്നാണ് വിലയിരുത്തല്‍. ആദ്യ ബാച്ചായി രണ്ടുഘട്ടങ്ങളില്‍ ഇറക്കുമതി ചെയ്ത ഫൈസര്‍, ബയോണ്‍ടെക് വാക്സിനാണ് രാജ്യനിവാസികള്‍ക്ക് വിതരണം ചെയ്യുന്നത്.
ഫൈസര്‍ കമ്ബനി സാേങ്കതിക കാരണങ്ങളാല്‍ ഉല്പാദനം നിര്‍ത്തിയത് കുവൈത്തിലെ കുത്തിവെപ്പ് ദൗത്യം മന്ദഗതിയിലാക്കിയിട്ടുണ്ട്. അഹ്മദി, ജഹ്റ എന്നിവിടങ്ങളില്‍കൂടി കുത്തിവെപ്പുകേന്ദ്രങ്ങള്‍ ആരംഭിച്ച് ദൗത്യം വേഗത്തിലാക്കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം സന്നദ്ധമാണെങ്കിലും വാക്സിന് വേണ്ടത്ര എത്താത്തതാണ് തടസ്സം. മിഷ്രിഫ് ഇന്റര്‍നാഷനല്‍ ഫെയര്‍ ഗ്രൗണ്ടിലെ ഹാള്‍ അഞ്ച്, ആറ് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ വിതരണം നടക്കുന്നത്. പുതിയ അപ്പോയന്റ്മെന്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒാക്സ്ഫഡ് വാക്സിന് എത്തുന്നതോടെ വിതരണം വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വിദേശികളും സ്വദേശികളുമടങ്ങുന്ന 48 ലക്ഷം വരുന്ന കുവൈത്ത് ജനസംഖ്യക്ക് പൂര്‍ണമായി കോവിഡ് വാക്സിന് നല്കാന് ഇൗ വര്‍ഷം അവസാനംവരെയെങ്കിലും ദൗത്യം തുടരേണ്ടിവരും. ഡിസംബര്‍ 24ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് വാക്സിന് സ്വീകരിച്ചാണ് രാജ്യത്ത് വാക്സിനേഷന് ആരംഭിച്ചത്. 400ലേറെ ആരോഗ്യ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്കി സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കേവിഡ് വാക്സിന് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.