പ്രണയം നടിച്ച്‌ പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടുപോയ മോഷ്ടാവായ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാന്‍ (19) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പാണു ഷാന്‍ പെണ്‍കുട്ടിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്.

അര്‍ധരാത്രി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഷാനൊപ്പം പിതാവിന്റെ വീട്ടിലെത്തി.ഇവിടെ വച്ചു ഷാന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഷാനിന്റെ സ്‌കൂട്ടറില്‍ ഇരുവരും കൊല്ലത്തേക്കു പോയി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം ഉടന്‍ ബന്ധുക്കള്‍ കറുകച്ചാല്‍ പൊലീസില്‍ അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ കൊല്ലം കടയ്ക്കലില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായി. സ്‌കൂട്ടര്‍ തള്ളി റോഡിലൂടെ നടക്കുകയായിരുന്ന ഇരുവരെയും പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.