ഡല്‍ഹി: കോവിഡ് വ്യാപനത്തിനിടയില്‍ രാജ്യത്തെ സാമ്പത്തികരംഗം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് തിങ്കളാഴ്ച ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. കോവിഡ് കാരണം മാന്ദ്യത്തിലായ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് ഉത്തേജനം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടോകുമോയെന്ന ആകാംക്ഷയിലാണ് രാജ്യം.

അസ്വസ്ഥമായ കാര്‍ഷികമേഖലയ്ക്ക് കൂടുതല്‍ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ‘ആത്മനിര്‍ഭര്‍ ഭാരതി’ന്റെ ഭാഗമായുള്ള നടപടികള്‍ക്ക് ഊന്നല്‍ ലഭിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം.

സാമ്പത്തികമാന്ദ്യം ഗ്രസിച്ചു തുടങ്ങിയ ഘട്ടത്തിലാണ് രാജ്യത്തെ കോവിഡ് ബാധിച്ചത്. 2019-20-ല്‍ മൊത്ത ആഭ്യന്തര ഉത്പാദനം നാലു ശതമാനമായി കുറഞ്ഞു. നിക്ഷേപരംഗത്തും കനത്ത ഇടിവ് ഉണ്ടായി. കോവിഡ് കാരണമുണ്ടായ സാമ്പത്തികപ്രതിസന്ധി നിയന്ത്രിക്കാന്‍ രണ്ട് സാമ്ബത്തിക പാക്കേജുകള്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.