ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തെറിഞ്ഞ് സുരക്ഷാ സേന. രജൗരി മേഖലയിലെ ഖവാസ് മേഖലയിലെ ഗാഡ്‌യോംഗ് വനപ്രദേശത്തുള്ള ഒളിത്താവളമാണ് സുരക്ഷാ സേന തകര്‍ത്തത്. നിരവധി ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും പ്രദേശത്ത് നിന്നും പിടിച്ചെടുത്തു. ചൈനീസ് പിസ്റ്റളുകളും എകെ 47 റൈഫിളും ഗ്രനേഡുകളും ഉള്‍പ്പെടെയുള്ളവ പ്രദേശത്ത് നിന്നും കണ്ടെടുത്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
മേഖലയില്‍ ഭീകര സാന്നിദ്ധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കശ്മീര്‍ പോലീസും ഇന്ത്യന്‍ സൈന്യവും മേഖലയില്‍ പരിശോധന നടത്തിയത്. രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള പാക് ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയിരിക്കുന്നത്.