ന്യൂഡെല്‍ഹി: കോവിഡ് പ്രതിസന്ധിക്കും സാമ്ബത്തിക മാന്ദ്യത്തിനും കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കുമിടെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11ന് അവതരിപ്പിക്കും. 10.15ന് കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്റില്‍ ചേരും. ആരോഗ്യമേഖലയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഊന്നല്‍ നല്‍കും.

വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഓഹരിവിറ്റഴിക്കല്‍ മുന്‍നിര്‍ത്തിയുള്ള ധനസമാഹരണത്തിനും നിര്‍മല സീതാരാമന്‍ കാര്യമായ പരിഗണന നല്‍കും. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ബജറ്റിലുണ്ടാകും. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിനായുള്ള പ്രഖ്യാപനങ്ങളും അസംതൃപ്തികള്‍ മറികടക്കാനുള്ള പൊടിക്കൈകളും ബജറ്റില്‍ ഇടംപിടിക്കും.