റിപ്പബ്ളിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ വീണ്ടും കേസ്. ഡല്‍ഹി പോലീസാണ് കേസെടുത്തിരിക്കുന്നത്. കര്‍ണാടക, ഹരിയാന, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും തരൂരിനെതിരെ കേസ് എടുത്തിരുന്നു.

ശശി തരൂരും ഇന്ത്യ ടുഡെ മാദ്ധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് ഡല്‍ഹി പോലീസ് കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി, 153, 504, 505-1ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് തരൂരിനെതിരെ കര്‍ണാടകയിലും ഹരിയാനയിലും രാജ്യദ്രോഹത്തിനാണ് കേസെടുത്തിരിക്കുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്നാണ് കേസ്.