പെരിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. നാളെയോ മറ്റന്നാളോ പരിഗണിക്കണമെന്ന് കക്ഷികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയാണ് സുപ്രിംകോടതിയുടെ മുന്നിലുളത്. വിഷയത്തില്‍ സിബിഐയുടെ നിലപാട് സുപ്രിംകോടതി തേടിയിരുനെങ്കിലും ഇതുവരെയും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല.

ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക് ഹാജരാകാനായില്ല. സിബിഐ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് നിലപാട് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍, സിബിഐയുടെ നിലപാട് അറിയാതെ വ്യക്തത വരുത്താനാവില്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ച് ഇന്നും നിരീക്ഷിച്ചു.