ന്യൂദല്‍ഹി: ദല്‍ഹില്‍ നടക്കുന്ന ഇടനിലക്കാരുടെ സമരത്തില്‍ സജീവമായി പങ്കെടുത്ത സിപിഎം എംപി കെ കെ രാഗേഷിന് കൊറോണ. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ് അദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. ഇടനിലക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള സ്വകാര്യ ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ രാഗേഷ് അനുമതി തേടിയിരുന്നു.

രഗേഷിന് കൊറോണ സ്ഥിരീകരിച്ചതോടെ ദല്‍ഹിയില്‍ സമരം ചെയ്യുന്ന ഇടനിലക്കാരും ആശങ്കയില്‍ ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് എത്തിയ നൂറില്‍ അധികം സിപിഎം പ്രവര്‍ത്തകര്‍ രഗേഷിനൊപ്പം ദല്‍ഹിയില്‍ വഴിതടയല്‍ നടത്തിയിരുന്നു. ഇവര്‍ നിരീക്ഷണത്തില്‍ പോലും പോകാതെ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.