തിരുവനന്തപുരം സോളാര്‍ പരാതിക്കാരി തന്നെ വന്ന് കണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂകാംബികയില്‍ പോയി എന്നത് ശരിയാണ്. എന്നാല്‍ പരാതിക്കാരി തന്നെ വന്നുകണ്ടു എന്നത് നുണപ്രചാരണമാണ്. സോളാര്‍ കേസ് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയും സോളാര്‍ കേസിലെ പരാതിക്കാരിയും ഒരേ ദിവസം മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.