ദില്ലി: സ്വര്‍ണ്ണക്കടത്ത് കേസുകള്‍ വര്‍ധിക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവിലെ ഇറക്കുമതി ചുങ്കം 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കാനുള്ള ആലോചനകളാണ് ഇപ്പോള്‍ നടന്നുവരുന്നത്. കേന്ദ്ര ധനകാര്യ ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെയാണ് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാനുള്ള ആലോചനകള്‍.
രാജ്യത്ത് അടുത്ത കാലത്തായി സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ച് വരുന്ന സാഹചര്യം കൂടി പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നീക്കം. നിലവില്‍ 12.5 ശതമാനം ഇറക്കുമതി ചുങ്കത്തിന് പുറമേ മൂന്ന് ശതമാനം ജിഎസ്ടിയുമാണ് ഈടാക്കിവരുന്നത്. നിലവില്‍ ഒരു കിലോ സ്വര്‍ണ്ണക്കട്ടിയ്ക്ക് 50 ലക്ഷം മുകളിലാണ് വില. എന്നാല്‍ കള്ളക്കടത്ത് വഴി ഇന്ത്യയിലേക്ക് സ്വര്‍ണ്ണം എത്തിക്കുന്നവര്‍ക്ക് ഏഴ് ലക്ഷത്തിലധികം രൂപ ലാഭമായി ലഭിക്കുകയും ചെയ്യും. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ കള്ളക്കടത്ത് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
അടുത്ത കാലത്തായി വ്യാപകമായി സ്വര്‍ണ്ണക്കടത്ത് നടന്നതായി രാജ്യത്തുടനീളമുള്ള കസ്റ്റംസ് വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 5 ന് അവതരിപ്പിച്ച 2019 ലെ ബജറ്റില്‍ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തിയ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുകൊണ്ട് ഈ പരിധി കുറയ്ക്കേണ്ടതുണ്ടെന്നാണ് കരുതുന്നത്.
സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശം സജീവമായി പരിഗണനയിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അതോറിറ്റിയുടെ അംഗീകാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഈ വിഷയത്തില്‍ ഒരു തീരുമാനം ഈ ബജറ്റിലോ അതിന് ശേഷമോ ഉണ്ടായേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കൊവിഡ് മൂലമുണ്ടായ സാമ്ബത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി മാറിയിട്ടുണ്ടെന്ന് വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ സാമ്ബത്തിക സര്‍വേയില്‍ വ്യക്തമാക്കിയിട്ടുണ്ട്. , 2019 ഡിസംബറിനെ അപേക്ഷിച്ച് 2020 നവംബറില്‍ വില 26.2 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ 10 ഗ്രാമിന് 49,106 ഡോളറിനാണ് സ്വര്‍ണ്ണം വില്‍പ്പന നടത്തുന്നത്.
2020 ജനുവരി മുതല്‍, ജിപിയു കുത്തനെ ഉയര്‍ന്നതോടെ സ്വര്‍ണ്ണ വില കുത്തനെ ഉയര്‍ന്നു. വാസ്തവത്തില്‍, മറ്റ് ആസ്തികളുമായി താരതമ്യപ്പെടുത്തുമ്ബോള്‍, സ്വര്‍ണ്ണത്തിന് വര്‍ഷത്തില്‍ വരുമാനം വളരെ കൂടുതലാണെന്നും സര്‍വേയില്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ച് 25 മുതല്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍, വിമാന മാര്‍ഗ്ഗമുള്ള സ്വര്‍ണ്ണക്കടത്തില്‍ കുറവ് സംഭവിച്ചതായും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.