തിരുവനന്തപുരം: ജൂണില്‍ ലോക്‌നാഥ് ബെഹ്റ സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ നിന്നും വിരമിക്കുമ്ബോള്‍ പകരം ടോമിന്‍ ജെ തച്ചങ്കരിയെ നിയമിക്കും. തച്ചങ്കരിക്കെതിരെയുള്ള അഴിമതി കേസ് തടസ്സമായതിനാല്‍ അത് മറി കടക്കാന്‍ വഴിവിട്ട നീക്കവുമായി പിണറായി സര്‍ക്കാര്‍. കോട്ടയം വിജിലന്‍സ് കോടതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടാണ് സിപിഎമ്മിന്റെ ഇഷ്ടക്കാരനായ തച്ചങ്കരിയെ ഡിജിപിയായി വാഴിക്കാന്‍ ശ്രമിക്കുന്നത്.

അനധികൃത സ്വത്ത് സമ്ബാദന കേസിലാണ് ടോമിന്‍ തച്ചങ്കരിക്കെതിരെ തുടരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ചാണ് അദ്ദേഹം പ്രതിയായ കേസില്‍ സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഉത്തരവ്.നേരത്തെ നടത്തിയ അന്വേഷണത്തില്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഈ അന്വേഷണത്തില്‍ തന്റെ ഭാഗം കേള്‍ക്കാനോ രേഖകള്‍ പരിശോധിക്കാനോ തയാറായില്ലെന്ന് കാണിച്ച്‌ അദ്ദേഹം സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് വിജിലന്‍സ് സംഘത്തോട് തുടരന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്.

അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി നിര്‍ദേശം നല്‍കിയത്.

അനധികൃത സ്വത്ത് സമ്ബാദന കേസ് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തച്ചങ്കരി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2003 2007 കാലയളവില്‍ 65,70,891 രൂപ സമ്ബാദിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. തച്ചങ്കരിക്കെതിരെ തൃശൂര്‍ സ്വദേശി പി.ഡി.ജോസഫ് നല്‍കിയ പരാതിയാണ് വിജിലന്‍സ് അന്വേഷിച്ചത്.

തച്ചങ്കരിക്കെതിരെ നിരവധി കേസ്സുകള്‍ ഉണ്ടായിരുന്നെങ്കിലും ഈ കേസ്സ്് ഒഴികെ എല്ലാം പലരീതിയില്‍ തീര്‍പ്പാക്കിയിരുന്നു. ജലന്‍സ് കേസ് തീര്‍പ്പാക്കാനായില്ല. വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളാന്‍ കോടതി സമ്മതിക്കാതിരുന്നതിനാല്‍ വിജലന്‍സ് കേസ് തീര്‍പ്പാക്കാനായില്ല. അത് മറികടക്കാനാണ് പുതിയ അന്വേഷണം. അന്വേഷണത്തില്‍ തന്റെ ഭാഗം കേള്‍ക്കാനോ രേഖകള്‍ പരിശോധിക്കാനോ തയാറായില്ലെന്ന് കാണിച്ച്‌ തച്ചങ്കരി സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് വിജിലന്‍സ് സംഘത്തോട് തുടരന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരം ഒഴിയും മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി തച്ചങ്കരിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുകയാണ് ലക്ഷ്യം

കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പൊലീസ് മേധാവി ആയി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കണ്ണൂര്‍ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി, ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍, അഗ്‌നിശമനസേനാ മേധാവി എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ തലവനായും തച്ചങ്കരി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ലോക്‌നാഥ് ബെഹ്റ വിരമിക്കുമ്ബോള്‍ പിന്നീട് സീനിയര്‍ ഋഷിരാജ് സിംഗും അരുണ്‍കുമാര്‍ സിന്‍ഹയും ആണ്. ഋഷിരാജ് സിംഗ് ജൂലൈയില്‍ പെന്‍ഷനാകും. കേന്ദ്രസര്‍വീസിലുള്ള അരുണ്‍കുമാര്‍ കേരളത്തിലാക്ക് വരാന്‍ താല്‍പര്യപ്പെടുന്നില്ല. തച്ചങ്കരിയും വിജിലന്‍സ് ഡയറക്ടര്‍ സുധീഷ് കുമാറുമാണ് പിന്നീടുള്ള സീനിയര്‍.