ന്യൂഡല്‍ഹി: നാളെ അവതരിപ്പിക്കാനിരിക്കുന്ന പൊതു ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം. ബജറ്റില്‍ നികുതി ഇളവിനു സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് വിദഗ്ധര്‍. വളര്‍ച്ച ഉറപ്പാക്കാനും കര്‍ഷകരെ ഒപ്പം നര്‍ത്താനുമുള്ള പ്രഖ്യാപനങ്ങളുണ്ടാകും. ധനകാര്യകമ്മീഷന്‍ റിപ്പോര്‍ട്ടും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നാളെ സഭയില്‍വെയ്ക്കും. എന്നാല്‍ കൊവിഡ് സെസിനുള്ള നിര്‍ദ്ധേശം സഭയില്‍ ഉന്നയിക്കപ്പെട്ടാല്‍ ശക്തമായി എതിര്‍ക്കുമെന്നാണ് പ്രതിപക്ഷാഗങ്ങളുടെ നിലപാട്.
കൊവിഡ് സാഹചര്യം രാജ്യത്ത് കടുത്ത സാമ്ബത്തിക നഷ്ടത്തിനിടയാക്കി എന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നത് കൊവിഡ് സെസ് ഏര്‍പ്പെടുത്തുമെന്നതിനുള്ള സൂചനയാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ബജറ്റിന്റെ പൊതു സ്വഭാവത്തെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. കൊവിഡ് സാമ്ബത്തിക രംഗത്ത് വലിയ ഇടിവിന് കാരണമായെങ്കിലും ഇപ്പോള്‍ തിരിച്ചു വരവിന്റെ ലക്ഷണണങ്ങള്‍ കാണാനാകും. ജി.എസ്.ടി. വരുമാനം പ്രതീക്ഷിച്ചതിലും കൂടി. ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഘലയില്‍ തകര്‍ച്ച തുടരുകയാണ്.
കൊവിഡുമായി ബന്ധപ്പെട്ട് വാക്‌സിനേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കേണ്ടതായി വന്നു. വാക്‌സിനേഷന്‍ 130 കോടി ജനങ്ങളിലേക്കും എത്തണം. അതിനാണ് കൊവിഡ് സെസ് എന്ന ആശയം മുന്നോട്ടു വരുന്നതെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.
സര്‍ക്കാീരിന് രാഷ്ട്രീയമായ തിരിച്ചടികളിലേക്കു നയിക്കാന്‍ ഇടയുള്ളതാണ് കൊവിഡ് സെസ് എന് അഭിപ്രായം ഘടകക്ഷികള്‍ ഉന്നയിക്കുന്നുണ്ട്. ആദായ നികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കാന്‍ സാധിക്കില്ലെങ്കിലും ഭവനം, ടൂറിസം എന്നീ മേഖലകളില്‍ ഇളവുകള്‍ പ്രതീക്ഷിക്കാം. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറക്കുന്നതിലൂടെ കള്ളപ്പണം തടയാനാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.