മീററ്റ്: ലൈംഗികാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ അന്തരവന്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഇരുപത്തി മൂന്ന് വയസ് പ്രായമുള്ള അന്തരവനായ യുവാവ് യുവതിയോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, യുവതി ഇത് നിരസിച്ചതോടെ യുവാവ് ഇവരെ കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ മൃതദേഹത്തില്‍ കുത്തേറ്റ നിരവധി മുറിവുകളാണ് ഉള്ളത്. കഴുത്തിന്റെ ഭാഗവും മുറിഞ്ഞ നിലയില്‍ ആയിരുന്നു. മീററ്റ് മേഖലയിലെ യുവതിയുടെ വീട്ടില്‍ വച്ചാണ് ഇവര്‍ കൊല്ലപ്പട്ടത്. ബുധനാഴ്ചയാണ് മീററ്റിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ യുവതിയെ കണ്ടെത്തിയത്. അതേസമയം, ഗുരുതരമായ കുറ്റകൃത്യം ചെയ്ത അനന്തരവനെ പൊലീസ് അറസ്റ്റ് ചെയ്തു. 22കാരനായ യുവാവ് ബി കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. യുവതിയുടെ അനന്തരവനായ യുവാവ് യുവതിയോട് ലൈംഗികാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഇയാള്‍ യുവതിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍, ഇത് കേട്ട് കുപിതയായ യുവതി യുവാവിനെ അടിക്കുകയായിരുന്നു. തുടര്‍ന്ന്, യുവാവ് തന്നോട് അപമര്യാദയായി പെരുമാറിയത് സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുമെന്ന് യുവതി ഭീഷണിപ്പെടുത്തി. എന്നാല്‍, ഇതിനു പിന്നാലെ അടുക്കളയില്‍ നിന്ന് ഒരു കത്തിയെടുത്ത് യുവതിയെ ആക്രമിക്കുകയായിരുന്നു. നിരവധി കുത്തുകളാണ് യുവതിക്ക് കത്തികൊണ്ട് ഏറ്റത്.

കൊലയാളി കുടുംബത്തില്‍ തന്നെയുള്ള ആളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജാനി പൊലീസ് സ്റ്റേഷന്‍ ഇന്‍ – ചാര്‍ജ് റിഷിപാല്‍ സിംഗ് പറഞ്ഞു. അന്വേഷണത്തിനിടെ യുവാവും സന്നിഹിതന്‍ ആയിരുന്നു. എന്നാല്‍, ഇയാള്‍ ഭയചകിതനായി കാണപ്പെട്ടു. അതേസമയം, യുവാവിന്റെ കൈയിലും നെഞ്ചിലും കത്തി കൊണ്ടുണ്ടായ മുറിവുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് ഈ മുറിവുകള്‍ ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ യുവാവ് തയ്യാറായില്ലെന്നും ജാനി പൊലീസ് സ്റ്റേഷന്‍ ഇന്‍ – ചാര്‍ജ് റിഷിപാല്‍ സിംഗ് പറഞ്ഞു.

സംശയം തോന്നിയ യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്ത സമയത്ത് അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ചോദ്യം ചെയ്യിലിന് ഇടയില്‍ യുവാവ് കുറ്റം സമ്മതിച്ചു. എന്തുകൊണ്ടാണ് താന്‍ കൊലപാതകം നടത്തിയതെന്നും അതിനുള്ള കാരണം എന്താണെന്നും യുവാവ് വ്യക്തമാക്കി.

യുവാവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് യുവതി കൊല്ലപ്പെട്ട വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി. കൊലപാതകത്തിനു ശേഷം ഉടന്‍ തന്നെ യുവാവ് കുളിച്ചെങ്കിലും അവന്റെ ശരീരത്തില്‍ രക്തക്കറകള്‍ ഉണ്ടായിരുന്നു. യുവതിയുടെ വീട്ടിലെത്തി പൊലീസ് നടത്തിയ പരിശോധനയില്‍ കുളിമുറിയിലും രക്തം തളം കെട്ടി നില്‍ക്കുന്നത് കണ്ടതായി പൊലീസ് പറഞ്ഞു.