മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്ഫോര്‍ഡിനെതിരെ സമൂഹമാധ്യമങ്ങളില്‍ വംശീയാധിക്ഷേപം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരം തന്നെയാണ് തനിക്കെതിരായ വംശീയാധിക്ഷേപം സ്ഥിരികരിച്ചത്. എന്നാല്‍ തനിക്കെതിരായ നടന്ന വംശീയാധിക്ഷേപത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്ത് വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെഫീല്‍ഡ് യുണൈറ്റഡിനോടേറ്റ പരാജയത്തിന് ശേഷം ആന്റണി മാര്‍ഷ്യലിനും ആക്സല്‍ ടുവാന്‍സിബികും വംശീയാധിക്ഷേപം ഏറ്റിരുന്നു.
ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതേ സമയം യൂറോപ്പില്‍ കറുത്ത വംശജരായ ഫുട്ബോള്‍ താരങ്ങള്‍ക്കെതിരെയുള്ള വംശീയാധിക്ഷേപം ഒരു തുടര്‍ക്കഥയാവുകയാണ്. ഇറ്റലിയിലും ഇംഗ്ലണ്ടിലും എല്ലാം വംശീയാധിക്ഷേപം തുടര്‍ക്കഥയാവുന്നുണ്ടെങ്കിലും ഇതിനെതിരെ ഫുട്ബോള്‍ അസോസിയേഷനുകളും യുവേഫയും നടപടികള്‍ കടുപ്പിക്കുന്നില്ലെന്ന ആക്ഷേപം ഫുട്ബോള്‍ ആരാധകര്‍ക്കിടയിലുണ്ട്.