കുവൈത്തില്‍ ഇന്ന് 682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 122317 ആയി. ഇന്ന് മൂന്നു പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു. ഇതോടെ ആകെ മരണം 749 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8177 പേരാണ്. 122 പേര്‍ തീവ്രപരിചരണത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 620 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 113391 ആയി.