പാരിസ്​: ഫ്രാന്‍സ്​ പ്രസിഡന്‍റ്​ ഇമ്മാനുവല്‍ മാക്രോണി​െന്‍റ ഇസ്​ലാം വിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്‌​ ദേശീയ ടീം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി പോള്‍ പോഗ്​ബ. ത​െന്‍റ ഇന്‍സ്​റ്റഗ്രാം സ്​റ്റോറിയില്‍ ‘ദി സണ്‍’​െന്‍റ വാര്‍ത്തക്കൊപ്പം ‘അംഗീകരിക്കാനാത്ത വ്യാജവാര്‍ത്ത’ എന്ന്​ ചേര്‍ത്താണ്​ താരം നിലപാട്​ വ്യക്തമാക്കിയത്​.

‘ദി സണ്‍’ ഉള്‍പ്പെടെയുള്ള അന്താരാഷ്​ട്ര മാധ്യമങ്ങളിലും ‘കിക്കോഫ്​’അടക്കമുള്ള ഫുട്​ബാള്‍ വെബ്​സൈറ്റുകളിലും പോഗ്ബ​ രാജിവെച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. അറബിക്​ സ്​പോര്‍ട്​സ്​ വെബ്​സൈറ്റായ 195 സ്​പോര്‍ട്​സും വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു

മുഹമ്മദ്​ നബിയെ നിന്ദിച്ചെന്നാരോപിച്ച്‌​ ഒരു കൂട്ടമാളുകള്‍ സാമുവല്‍ പാറ്റിയെന്ന അധ്യാപകനെ കൊലപ്പെടുത്തിയതിന്​ പിന്നാലെ മാ​ക്രോണ്‍ നടത്തിയ പരാമര്‍ശങ്ങളാണ്​ പോഗ്​ബയെ പ്രകോപിതനാക്കിയത്​ എന്നാണ്​ വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്​. സംഭവവുമായി ബന്ധപ്പെട്ട്​​ പോഗ്​ബയുടെ ഔദ്യോഗിക വിശദീകരണം ഇപ്പോഴാണ്​ പുറത്തുവന്നത്​.

ലോക ഫുട്​ബാളിലെ മികച്ച മിഡ്​ഫീല്‍ഡര്‍മാരിലൊരാളായ പോള്‍ പോഗ്​ബ ഫ്രാന്‍സിനായി 72 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്​. ​​ലോകകപ്പ്​ നേടിയ ഫ്രാന്‍സ്​ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്ന പോഗ്​ബ ഫൈനലിലടക്കം​ ഗോള്‍ നേടിയിരുന്നു. 2016ല്‍ പോഗ്​ബയെ റെക്കോര്‍ഡ്​ തുകക്ക്​ മാഞ്ചസ്​റ്റര്‍ യുനൈറ്റഡ്​ സ്വന്തമാക്കിയിരുന്നു. ഗിനിയയില്‍ നിന്നും ഫ്രാന്‍സിലേക്ക്​ കുടിയേറിയ പോഗ്​ബ ഇസ്​ലാം മത വിശ്വാസിയാണ്​.