കൊച്ചി: സുഗന്ധവ്യഞ്ജന കമ്ബനിയായ സിന്തൈറ്റിന്റെ ചെയര്‍മാനും സിയാല്‍ ഡയറക്ടറുമായ സി വി ജേക്കബ് (87) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഒലിയോറെസിന്‍സ് കമ്ബനിയാണ് സിന്തൈറ്റ്. സുഗന്ധ വ്യഞ്ജനങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന വിവിധയിനം സത്തുകളാണ് ഒലിയോറെസിന്‍സ്.
ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള കേന്ദ്ര സര്‍ക്കാര്‍ ബഹുമതി നിരവധി തവണ അദ്ദേഹത്തെ തേടിയെത്തി. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായി സി വി ജേക്കബ് പ്രവര്‍ത്തിച്ചിട്ടുണ്ട്.