ഹവാന: ക്യൂബയിലെ ഹവാനയിലുണ്ടായ സ്കൂള്‍ ബസ് അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. വഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ദേശീയ റോഡ് സുരക്ഷാ കമ്മീഷന്‍ റിപോര്‍ട്ട് ചെയ്തു.

ക്യൂബന്‍ തലസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയായ ഗ്രാന്‍മയിലേക്ക് മടങ്ങുന്ന വഴിയാണ് ബസ് അപകടത്തില്‍ പെട്ടത്.ഗുരുതരാവസ്ഥയില്‍ പരിക്കേറ്റവരെ ഹവാനയിലെയും അയല്‍ പ്രവിശ്യയായ മായബെക്യൂയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.