തിരുവനന്തപുരം: ഒന്‍പതാം ക്ളാസ് വരെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഷാന്ത്യ പരീക്ഷ ഒഴിവാക്കിയേക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെറിയ ക്ളാസിലെ കുട്ടികളെ സ്കൂളില്‍ വരുത്തി പരീക്ഷ നടത്തുക പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഓള്‍ പ്രൊമോഷനാണ് ആലോചിക്കുന്നത്.

എന്നാല്‍ മുഴുവന്‍ പാഠഭാഗങ്ങളും പഠിപ്പിച്ചു തീര്‍ക്കും. ക്ളാസുകള്‍ മാര്‍ച്ചില്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കുട്ടികള്‍ എന്ത് മാത്രം പഠിച്ചെന്ന് പരീക്ഷയില്ലെങ്കില്‍ വിലയിരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനായി കുട്ടികളില്‍ മൂല്യനിര്‍ണയം നടത്തും. ഇതിനായി വര്‍ക്ക് ഷീറ്റ് രക്ഷിതാക്കളെ സ്കൂളുകളില്‍ വിളിച്ചു വരുത്തിയോ, അദ്ധ്യാപകര്‍ വീടുകളില്‍ എത്തിച്ചോ നല്‍കും. അതിലെ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ഉത്തരമെഴുതുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. കുട്ടികള്‍ ഈ അദ്ധ്യയന വര്‍ഷാരംഭം മുതല്‍ വീട്ടില്‍ ഇരുന്ന് പഠിക്കുകയാണ്.