കൊല്ലം :ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 42 വയസായിരുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് സോമദാസ്. കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വൃക്കരോഗവും കണ്ടെത്തി. കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേയ്ക്ക് മാറ്റാനിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.
റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ് ശ്രദ്ധേയനായത്. ഐഡിയ സ്റ്റാര്‍ സിംഗര്‍, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളില്‍ പങ്കെടുത്തു. അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫക്‌ട് തുടങ്ങിയ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചു.