അടുത്ത ഏഴു ദിവസത്തേക്ക് യു.എ.ഇയില്‍ നിന്നും യു.കെയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഖത്തര്‍ എയര്‍വേയേസ് ട്വിറ്ററില്‍ വ്യക്തമാക്കി.

യുകെ സര്‍ക്കാരിന്റെ ആശങ്കയെത്തുടര്‍ന്ന് അടുത്ത ഏഴു ദിവസത്തേക്ക് യുഎഇയില്‍ നിന്നുള്ള പുതിയ ബുക്കിംഗ് സ്വീകരിക്കുന്നത് ഖത്തര്‍ എയര്‍വേയ്‌സ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി എയര്‍ലൈന്‍ ട്വീറ്റ് ചെയ്തു.

യു.എ.ഇയില്‍ നിന്ന് മുന്‍കൂട്ടി ഖത്തര്‍ എയര്‍വേയ്സ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് https://qatarairways.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും ഖത്തര്‍ എയര്‍വേയ്സ് പ്രത്യേക ട്വീറ്റില്‍ പറഞ്ഞു.