തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ചേക്കും. വടകരയില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്സഭയിലേക്ക് രണ്ട് തവണ ഇടതു മുന്നണിയെ പിന്തള്ളി വിജയിച്ചു. അതിനാല്‍ ഇത്തവണയും അദ്ദേഹം ഇവിടെനിന്ന് മത്സരിക്കാന്‍ പോകുന്നത്.

അതേസമയം കല്‍പ്പറ്റയിലോ കൊയിലാണ്ടിയിലോ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. സ്വന്തം തട്ടകമെന്ന നിലയില്‍ മുല്ലപ്പള്ളിക്ക് വടകരയില്‍ വിജയസാധ്യത കൂടുതല്‍ ആണ്. മണ്ഡലത്തില്‍ മുല്ലപ്പള്ളിക്ക് വ്യക്തിബന്ധങ്ങളും പരിചയവും കൂടുതല്‍ ആയതിനാല്‍ ജയസാധ്യത വളരെക്കൂടുതല്‍ ആണ്.