കര്‍ണാടക: കര്‍ണാടക നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കാണുന്ന കോണ്‍ഗ്രസ് നേതാവ് പ്രകാശ് റാത്തോഡിന്റെ ദൃശ്യങ്ങള്‍ പുറത്തായി. കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ഈ സംഭവം. പ്രാദേശിക ചാനലിന്റെ ക്യാമറാമാനാണ് ദൃശ്യം പകര്‍ത്തിയത്. ഇത് പിന്നീട് പ്രചരിക്കുകയായിരുന്നു.

അതേസമയം താന്‍ അശ്ലീല വീഡിയോ കണ്ടില്ലെന്നും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നും റാത്തോഡ് വിശദീകരിച്ചു. റാത്തോഡിനെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ‘സാധാരണഗതിയില്‍ നിയമസഭയ്ക്കകത്ത് ഞങ്ങള്‍ ഫോണ്‍ കൊണ്ടുപോകാറില്ല. എന്നാല്‍ ഒരു ചോദ്യം ചോദിക്കാനായി ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിനായാണ് ഫോണ്‍ എടുത്തത്. എന്നാല്‍ എന്റെ സ്‌റ്റോറേജ് നിറഞ്ഞിരിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ എനിക്കാവശ്യമില്ലാത്ത അനാവശ്യ ക്ലിപ്പുകള്‍ ഞാന്‍ നീക്കം ചെയ്യുകയായിരുന്നു.’ പ്രകാശ് പറഞ്ഞു.