ബാങ്കോംക്ക്: ലോക ബാഡ്മിന്റൺ സൂപ്പർ സീരിസിൽ നിന്നും ഇന്ത്യൻ താരങ്ങൾ പുറത്ത്. കിരീട സാദ്ധ്യതയുമായി ഇറങ്ങിയ പി.വി.സിന്ധുവും കിടംബി ശ്രീകാന്തുമാണ് പുറത്തായത്. തുടർച്ചയായ രണ്ടു മത്സരങ്ങളിൽ തോറ്റതോടെയാണ് സീരീസിൽ നിന്നും പുറത്തായത്.

നിലവിലെ ലോകചാമ്പ്യനായ പി.വി.സിന്ധു തായ്‌ലാന്റിലെ റാറ്റ്ചാനോക് ഇന്റാനോണിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് തോറ്റത്. 18-21, 13-21 എന്ന നിലയിലാണ് സിന്ധു അടിയറവ് പറഞ്ഞത്. ശ്രീകാന്ത് ചൈനീസ് തായ്‌പേയ് താരം സൂ വീ വാംഗിനോട് ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് തോൽവി ഏറ്റുവാങ്ങിയത്. 21-19ന് ആദ്യ സെറ്റ് പിടിച്ച ശ്രീകാന്തിനെ രണ്ടാം സെറ്റിൽ 9-21ന് തകർത്താണ് സൂ മത്സരം തിരികെ പിടിച്ചത്. മൂന്നാം സെറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 19-21 ന് ശ്രീകാന്ത് പരാജയപ്പെട്ടു.