പുൽവാമ: കശ്മീർ മേഖലയിലെ ശക്തമായ ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് ഭീകരർ കീഴടങ്ങി. പുൽവാമ ജില്ലയിലെ ലെൽഹാർ മേഖലയിലാണ് ഏറ്റുമുട്ടലും കീഴടങ്ങലുമുണ്ടായത്.

ഇന്ന് പുലർച്ചെയാണ് ഭീകരർ കീഴടങ്ങിയത്. എ.കെ.47 തോക്കുകളും ഗ്രനേഡുകളും സഹിതമാണ് ഭീകരർ സി.ആർ.പി.എഫ് സൈനികർക്ക് മുന്നിലേക്ക് എത്തിയതെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു. ഏറ്റുമുട്ടലിനിടെ ഒരു ഭീകരന് പരിക്കേറ്റതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.