പാരീസിലെ കരാര്‍ 2022 ല്‍ അവസാനിക്കുന്ന കൈലിയന്‍ എമ്പാപെയേ സൈന്‍ ചെയ്യാന്‍ ലിവര്‍പൂളിനോട് വളരെ അധികം ക്ലോപ്പ് നിര്‍ബന്ധിക്കുന്നതായി വാര്‍ത്തകള്‍.ക്ലോപ്പ് കൈലിയന്‍ എംബപ്പേയോടും സംഘത്തോടും വ്യക്തിപരമായ അഭ്യര്‍ത്ഥന നടത്തുന്നു എന്നു വാര്‍ത്ത നല്‍കിയത് കനാല്‍+ ആണ്.

എമ്പാപെയേ പണ്ട് മുതല്‍ നോട്ടമിട്ട മറ്റൊരു ടീം ആണ് റയല്‍ മാഡ്രിഡ്. സിദാന്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ഫ്ലോറെന്‍റിനോ പേരെസിനോട് വളരെ കാലമായി പറയുന്നു എന്നത് വളരെ പരസ്യമായ രഹസ്യം ആണ്. എന്നാല്‍ കുറച്ച്‌ മാസങ്ങളായി റയലിന്‍റെ ശ്രദ്ധ എമ്പാപെക്ക് പകരം മറ്റൊരു യുവതാരമായ ഏര്‍ലിങ് ഹാലണ്ടിലേക്ക് തിരിയുന്നുണ്ട്.ഒരു കംപ്ലീറ്റ് സ്ട്രൈക്കര്‍ പാക്കേജ് ആയ താരത്തിനെ നല്‍കാന്‍ ഡോര്‍ട്ട്മുണ്ടിന് താല്‍പര്യം ഇല്ലെങ്കിലും മികച്ച ഒരു ബിസിനെസ് നടത്താന്‍ ആയാല്‍ ഡോര്‍ട്ട്മുണ്ട് ട്രാന്‍സ്ഫറിന് സമ്മതം മൂളിയേക്കും.അങ്ങനെ ആണെങ്കില്‍ ഒരു പക്ഷേ അടുത്ത സീസണില്‍ ചുവപ്പ് കുപ്പായമണിഞ്ഞു എമ്പാപെയേ നമുക്ക് ആന്‍ഫീല്‍ഡില്‍ കാണാന്‍ പറ്റിയെക്കും.