ഡേവിഡ് അലബയെ വേനല്‍ക്കാലത്ത് ഒരു സൌജന്യ ട്രാന്‍സ്ഫറില്‍ ഒപ്പിടാനുള്ള നീക്കം ചെല്‍സി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.റയല്‍ മാഡ്രിഡ് നാല് വര്‍ഷത്തെ ലാഭകരമായ കരാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അന്തിമ തീരുമാനത്തെക്കുറിച്ച്‌ അദ്ദേഹം ഇപ്പോഴും ആലോചിക്കുകയാണ്.കഴിഞ്ഞ വര്‍ഷത്തില്‍ അദ്ദേഹം നടത്തിയ ഒരു അഭിമുഘത്തില്‍ താരത്തിന് സ്പെയിനില്‍ കളി തുടങ്ങാന്‍ താല്‍പര്യം ഉണ്ടെന്ന് പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോള്‍ സാമ്ബത്തികമായി ഏറെ തളര്‍ച്ച നേരിടുന്ന സ്പാനിഷ് ക്ലബ് ബാഴ്സ ഇപ്പോള്‍ അനാവശ്യ ചിലവ് നടത്താന്‍ സാധ്യതയില്ല.

എന്നാല്‍ ചെല്‍സിക്ക് ഇത് സുഗമം ആയ ഒരു പണിയായിരിക്കില്ല.എന്തെന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,ലിവര്‍പ്പൂള്‍എന്നിവര്‍ ഇപ്പോഴത്തെ സാഹചര്യം വളരെ അധികം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.വെറും 28 മാത്രം പ്രായമുള്ള കഠിനാദ്ധ്വാനിയായ ഡിഫന്‍റര്‍ എല്ലാ മേഘകളിലും കരുത്ത് തെളിയിച്ച താരം ഒരു സേഫ് ഇന്‍വെസ്റ്റ്മെന്‍റ് ആയാണ് കരുതപ്പെടുന്നത്.