ഓച്ചിറ: ആശുപത്രിയില്‍ കുഴഞ്ഞുവീണ നഴ്‌സ്‌ മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരു തീര്‍ത്ഥത്തില്‍ രമണന്‍ ഭാര്യ സുജ 52 ആണ് മരിച്ചിരിക്കുന്നത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ 11നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കൊവിഡ് വാക്സിന്‍ വിതരണ കേന്ദ്രത്തില്‍ നഴ്‌സ്‌ കുഴഞ്ഞുവീണത്. ഉടന്‍തന്നെ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. ഇവിടെ നടത്തിയ പരിശോധനയില്‍ ഹൃദയത്തില്‍ ബ്ലോക്ക് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉടന്‍തന്നെ ആന്‍ജിയോപ്ലാസ്റ്ററിക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.