തൃശൂര്‍: വോട്ട്ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി ഏത‌റ്റം വരെയും പോകാനാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പരിപാടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യുഡിഎഫ് നേതൃത്വം ഉമ്മന്‍ചാണ്ടി ഏ‌റ്റെടുത്തതോടെ ഇപ്പോള്‍ വോട്ട്ബാങ്ക് രാഷ്‌ട്രീയവും വര്‍ഗീയതയും അഴിമതിയും ഇരുമുന്നണികള്‍ക്കും അലങ്കാരമായി മാറി.
ഇരുമുന്നണികളും കേരളത്തെ വര്‍ഗീയ രാഷ്‌ട്രീയത്തിലേക്ക് തള‌ളിവിടുകയാണെന്നും ഇത് വിലകുറഞ്ഞ രാഷ്‌ട്രീയമാണെന്നും കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
പിണറായി വിജയന്റെ അഴിമതിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാര ദുര്‍വിനിയോഗവും കള‌ളക്കടത്തും ഒരിടത്ത് ചര്‍ച്ച ചെയ്യുമ്ബോള്‍ ഉമ്മന്‍ചാണ്ടി നടത്തിയ അഴിമതിയും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളും മ‌റ്റൊരിടത്ത് ചര്‍ച്ചയാകും.
ഈ സാഹചര്യത്തില്‍ ശക്തമായൊരു രാഷ്‌ട്രീയ പ്രചരണത്തിന് എന്‍.ഡി.എ തയ്യാറെടുക്കുകയാണെന്ന് തൃശൂരില്‍ ബിജെപി സംസ്ഥാന സമിതി യോഗത്തിനെത്തിയ കെ.സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.തിരഞ്ഞെടുപ്പിന് മുന്‍പ് ഒരു മാസം നീളുന്ന ബിജെപിയുടെ രാഷ്‌ട്രീയ പ്രചാരണ ജാഥ ആരംഭിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.