കോണ്‍ഗ്രസ് എം പി ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ. ജോസ് , മൃണാള്‍ പാണ്ഡെ തുടങ്ങി എട്ടുപേര്‍ക്കെതിരെ യു.പി പൊലീസ്​ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രം​ഗത്ത്. ശശിതരൂരല്ല ഏത് ഒടയതമ്ബുരാനാണെങ്കിലും കേസെടുത്ത് അകത്തിടുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്​ ചെയ്​ത ട്വീറ്റുകളുടെയും വാര്‍ത്തകളുടെയും പേരിലാണ്​ നോയിഡ സെക്ടര്‍ -20 പോലീസ് സ്റ്റേഷനില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്​തത്​. അര്‍പിത് മിശ്ര എന്നയാളാണ്​ പരാതിക്കാരന്‍. 11 വകുപ്പുകളാണ് ​തരൂര്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിങ്ങനെ:
രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തില്‍ ആയുധങ്ങളുമായി ഒരു ജനക്കൂട്ടത്തെ, പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തിയ ചെങ്കോട്ടയിലേക്ക് പറഞ്ഞയച്ചിട്ട്, കലാപം ആളിക്കത്തിക്കാന്‍ ഇരുട്ടത്തിരുന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശശിതരൂരല്ല ഏത് ഒടയതമ്ബുരാനാണെങ്കിലും രാജ്യദ്രോഹമാണ്. കേസെടുക്കും. അകത്തിടും.