തിരുവനന്തപുരം: നടി ആന്‍ അഗസ്റ്റിന്‍ വിവാഹമോചിതയാകുന്നു.. ഭാര്‍ത്താവും ക്യാമാറമാനുമായി ജോമോന്‍ ടി. ജോണാണ് വിവാഹ മോചനം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ഒന്നിച്ചു കഴിയാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ഹര്‍ജിയില്‍ പറയുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബകോടതിയില്‍ ജോമോന്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയില്‍ ഹാജരാകാന്‍ ആന്‍ അഗസ്റ്റിനു നോട്ടീസ് അയച്ചു.
2014-ലായിരുന്നു ജോമോന്റെയും ആന്‍ അഗസ്റ്റിന്റെയും വിവാഹം. നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍. എല്‍സമ്മ എന്ന ആണ്‍ കുട്ടി എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ ആന്‍ അഗസ്റ്റിന് കഴിഞ്ഞു. വിവാഹ ശേഷം രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് ആന്‍ അഭിനയിച്ചത്.
ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരില്‍ ഒരാളാണ് ജോമോന്‍ ടി. ജോണ്‍. ചാപ്പാകുരിശിലൂടെ സ്വതന്ത്രഛായാഗ്രാഹകനായ അദ്ദേഹം മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകളുടെ പിന്നണിയുണ്ടായിരുന്നു.