കൊച്ചി :കോതമംഗലത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരനായ യുവാവ് പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഇന്‍ഷാദ് ആണ് പിടിയിലായത്. തുണിത്തരങ്ങള്‍ വില്‍ക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കോതമംഗലം കോട്ടപ്പടി സ്വദേശിനിയായ യുവതിയെയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി ഒച്ച വെച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉത്തര്‍പ്രദേശ് സ്വദേശി ഇന്‍ഷാദ് പിടിയിലായത്.